NRI
ഷാർജ: പ്രവാസി മലയാളി ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്.
ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
NRI
ഡബ്ലിൻ: മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വിക്ലോ ബ്രെയിൽ താമസിച്ചു വന്ന അനീഷ് സോജനെയാണ് (35) മരിച്ചനിലയിൽ കണ്ടെത്തിയത്.
മഹാരാഷ്ട്രയിൽ ഉള്ള മലയാളി കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. ഗാർഡ (പോലീസ്) തുടർനടപടികൾ ആരംഭിച്ചു.
NRI
പറവൂർ: സ്ലൊവേനിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് മെബിൻ ടോമിയാണ് (24) മരിച്ചത്. ടോമി വിൻസന്റ് - മേരി നിമ്മി ദമ്പതികളുടെ മകനാണ്.
മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ അവധിക്കു നാട്ടിലെത്തി കഴിഞ്ഞ തിങ്കളാഴ്ച മടങ്ങുമ്പോഴായിരുന്നു സംഭവം. മസ്കറ്റിൽനിന്നു വിമാനം ഉയർന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്.
തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ഇന്നു രാവിലെ ഏഴിന് കൊച്ചി വിമാനത്താവളത്തിലെത്തിച്ചു.
സംസ്കാരം വൈകുന്നേരം 4.30ന് തുരുത്തൂർ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളിയിൽ. സഹോദരി: മേരി മീനു.
Kerala
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് പരിശോധന ശക്തമാക്കിയതോടെ മലയാളി യുവാക്കള്‍ ഇവിടെ നിന്നു കുറഞ്ഞ വിലയ്ക്ക് കഞ്ചാവു വാങ്ങി വൻലാഭം ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിക്കുന്നത് ഗോവയിലേക്ക്. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, യെല്ലോ മെത്ത് പോലുള്ള സിന്തറ്റിക് ലഹരി ഉത്പന്നങ്ങള്‍ സുലഭമായ ഗോവയില്‍ കഞ്ചാവ് കിട്ടാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.
ഇത് അവസരമാക്കിയെടുത്താണ് മലയാളി യുവാക്കള്‍ ഇവിടെ നിന്ന് ഗോവയിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരം. "ഗ്രീനിഷ് കഞ്ചാവ്' എന്ന പേരിലാണ് പച്ചക്കഞ്ചാവ് വില്പന.
ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ ഏജന്റുമാരില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിക്കുന്ന പച്ചക്കഞ്ചാവ് കാല് കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് ഗോവയിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ 50 മുതല്‍ 100 രൂപ വരെ വിലയുള്ള കഞ്ചാവ് ബീഡിക്ക് ഗോവയില്‍ ഇവര്‍ ഈടാക്കുന്നത് 500 രൂപയാണ്. 100 ഗ്രാം മുതലുള്ള ചെറിയ കഞ്ചാവ് പാക്കറ്റുകളും ഇവരുടെ കൈയിലുണ്ട്.
കേരളത്തില്‍ ചെറിയ സിപ് ലോക്ക് കവറില്‍ 500 രൂപയ്ക്ക് വില്‍ക്കുന്ന കഞ്ചാവിന് ഗോവയില്‍ ഈടാക്കുന്നത് 2,000 രൂപയാണ്. ഗോവയില്‍ വിദേശികള്‍ക്കിടയില്‍ മലയാളി യൂത്തിന്റെ 'ഗ്രീനിഷ് കഞ്ചാവി'ന് വന്‍ ഡിമാന്‍ഡുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ഗോവന്‍ ട്രിപ്പ് എന്ന പേരില്‍ ബൈക്കിലും ട്രെയിനിലുമൊക്കെ ഗോവയ്ക്ക് പോകുന്ന ഈ സംഘം അവിടെ നിന്ന് തിരികെ പോരുമ്പോള്‍ 50,000 രൂപയിലധികം നേടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ഗോവയിലേക്കുള്ള യാത്രയ്ക്ക് പരിശോധന ശക്തമല്ലാത്തതിനാല് യുവാക്കള്‍ക്ക് അനുകൂല സാഹചര്യമാണുള്ളത്. തിരിച്ചു പോരുമ്പോള്‍ അവിടെ 250 രൂപയ്ക്കും 300 രൂപയ്ക്കുമൊക്കെ ലഭിക്കുന്ന മദ്യം വാങ്ങി കേരളത്തിലെത്തിച്ച് 1,500 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്നുമുണ്ട്.
വില്പനയിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനായാണ് ഉപയോഗിക്കുന്നത്. ഗോവയില്‍ നിന്ന് വസ്ത്രങ്ങളും ഷൂസുമൊക്കെ സംഘം വാങ്ങിക്കും. അതിനൊപ്പം മദ്യക്കുപ്പികളുമുണ്ടാകും. സംഘത്തില്‍ വിദ്യാര്ഥികളുമുണ്ടെന്നാണു സൂചന.
NRI
ഡബ്ലിൻ: മലയാളിയായ സാൻജോ സുനിലിനെ(30) അയർലൻഡിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഇദ്ദേഹം ഡബ്ലിൻ ഫിൻഗ്ലാസ് ചാൾസ് ടൗണിൽ ഭാര്യ ലീഷ്മയ്ക്കൊപ്പം (നഴ്സ്) താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.
അടുത്തിടെയാണ് സാൻജോ അയർലൻഡിൽ എത്തിയത്. ഇവരുടെ കുടുംബാംഗങ്ങൾ മംഗലാപുരത്താണുള്ളത്. സംസ്കാരം പിന്നീട്.
National
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നടന്ന വ്യാപകമായ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി മലയാളി യുവാക്കളടക്കം അഞ്ചുപേർ പിടിയിലായി. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തിലാണ് പ്രതികൾ വലയിലായത്.
തായ്ലൻഡിൽ നിന്ന് അഞ്ച് കോടിയുടെ ഹൈഡ്രോ കഞ്ചാവ് എത്തിച്ച മലയാളികളായ അജ്മൽ, മജീദ് എന്നിവരാണ് പിടിയിലായ പ്രധാനികൾ. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരി കടത്തിയത്.മഹാലക്ഷ്മി ലേഔട്ടിൽ നടന്ന പരിശോധനയിൽ 30 കിലോ കഞ്ചാവുമായി മലയാളി യുവാവ് ആനന്ദ് പിടിയിലായി.
ഹെബ്ബഗോഡിയിൽ നിന്ന് ഒന്നര കോടി വിലമതിക്കുന്ന എംഡിഎംഎയുമായി ഒരു സെനഗൽ സ്വദേശിയും പിടിയിലായിട്ടുണ്ട്. നേരത്തെയും സമാന കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് ഇയാൾ. ഹൈഡ്രോ കഞ്ചാവ്, കഞ്ചാവ്, എംഡിഎംഎ എന്നിവയുൾപ്പെടെ ഏകദേശം 11 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണ് സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെടുത്തത്.
പിടിയിലായവർ ദീർഘകാലമായി ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നവരാണെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ഇടപാടുകാരെയും ഏജന്റുമാരെയും കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ യുവാവ് കസ്റ്റഡിയിൽ.
ഇന്ന് പുലര്‍ച്ചെ ഗള്‍ഫ്എയര്‍ വിമാനത്തില്‍ യുകെയില്‍ നിന്നെത്തിയ കാഞ്ഞൂര്‍ സ്വദേശിയായ ജെറിന് ഡേവിസ് എന്ന യുവാവാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തിയത്.
ബാഗ് പരിശോധിക്കാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരോട് യുവാവ് തട്ടിക്കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ലഗേജ് പരിശോധിക്കാന്‍ സമ്മതിക്കാതെ ഇയാള്‍ കടന്നുകളയാനും ശ്രമിച്ചു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും വിവരമുണ്ട്.
ബാഗ് പരിശോധിക്കാന്‍ സമ്മതിക്കാത്ത യുവാവ് ഏറെ നേരം ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി. ഇയാളെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ബാഗില്‍ നിന്നും സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റ് യാത്രക്കാര്‍ക്കാര്‍ക്ക് ഇയാള്‍ തടസം സൃഷ്ടിച്ചുവെന്നും പരാതിയുണ്ട്.
National
കോയന്പത്തൂർ: കേരളത്തിൽനിന്നു കോയന്പത്തൂരിലേക്കു സർക്കാർ ബസിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ആറു കിലോ സ്വർണവുമായി മലയാളി പിടിയിൽ. എറണാകുളം സ്വദേശി നിപിൻ (29) ആണ് പിടിയിലായത്.
കോയന്പത്തൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെന്നാണ് ഇയാൾ നൽകിയ മൊഴി. കോയന്പത്തൂരിലെ ഉക്കടം പ്രദേശത്തുള്ള സുരേഷിനു നൽകാനെത്തിച്ചതാണു സ്വർണമെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
തമിഴ്നാട് പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കെജി ചാവടി പോലീസ് ബസിൽ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി ഇയാൾ പിടിയിലായത്. 6.140 കിലോഗ്രാം സ്വർണക്കട്ടികളാണു കണ്ടെത്തിയത്. പ്രതിയെയും സ്വർണക്കട്ടികളും ആദായ നികുതിവകുപ്പിനു കൈമാറി.
NRI
ഫുജൈറ: മലയാളി യുവാവിന് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ഫുജൈറയില്‍ ട്രക്കിനകത്ത് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Kerala
തൊടുപുഴ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവിനെ മോങ്ട്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെ മകൻ വർക്കി (23) യാണ് മരിച്ചത്.
സുഹൃത്തുകൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിനായി മോങ്ട്ടണിൽ പോയതായിരുന്നു. അമ്മ: ബിന്ദു. സഹോദരങ്ങൾ: അനു, ആന്റോ. സംസ്കാരം പിന്നീട്.